Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐസിസി വിയന്നയുടെ എക്യുമെനിക്കല്‍ കരോള്‍ മത്സരത്തിന് സമാപനം

Picture


 വിയന്ന: വിയന്നയിലെ വിവിധ ക്രൈസ്തവസമൂഹങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റി സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ മത്സരം ശ്രുതിമധുരമായി. 18 ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരം വേറിട്ട അനുഭവവും, അവതരണ മികവുകൊണ്ട് ഏറെ ശ്രദ്ധേയവുമായി.

സിനിയര്‍ വിഭാഗത്തില്‍ ഗ്രൂപ്പ് എയില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം വോയിസ് ഓഫ് സ്റ്റഡ്‌ലവും, വോയിസ് ഓഫ് സീബന്‍ഹിര്‍ട്ടനും നേടി. ജൂനിയേഴ്‌സ് ഗ്രൂപ്പ് എയില്‍ ഗബ്രിയേല്‍ വോയിസ് ഒന്നാം സ്ഥാനവും, ലോഗോസ് രണ്ടാം സ്ഥാനവും, സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം 15നും 20നും ഇടയിലുള്ള യൂത്ത് ഗ്രൂപ്പ് ബിയില്‍ സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചിന് പ്രോത്സാഹനസമ്മാനം ലഭിച്ചു.

സമ്മാനദാനത്തിന് മുമ്പായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന് ഐ സി സി വിയന്നയുടെ ചാപ്ലൈന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി നേതൃത്വം നല്കി. മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ചാപ്ലൈന്‍ ഫാ. തോമസ് പ്രശോഭ് , ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. വില്‍സണ്‍ എന്നിവരും സന്നിഹിതരായിരുന്നു. ഐ സി സിജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയില്‍ നന്ദി പ്രകാശനം നടത്തി. ഐസിസി ചാപ്ലൈനൊപ്പം, ഐസിസി ജനറല്‍ കണ്‍വീനര്‍, സെക്രട്ടറി സ്റ്റിഫന്‍ ചെവൂക്കാരന്‍, ലിറ്റര്‍ജി കണ്‍വീനര്‍ കുര്യന്‍ ആനിനില്‍ക്കുംപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code