ബ്രോംലിയില്‍ ക്രിസ്മസ് പാതിരാകുര്‍ബാന ഡിസംബര്‍ 24 ന് - APPACHAN KANNANCHIRA
ലണ്ടന്‍: ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററില്‍ പിറവിതിരുനാള്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 24 ന് (ബുധന്‍) രാത്രി 12.30 ന് സെന്റ് ജോസഫ് ചര്‍ച്ചില്‍ ആഘോഷപൂര്‍വമായ പിറവിതിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കും.
ഉണ്ണീശോയുടെ പിറവി സമ്മാനിക്കുന്ന സമാധാനവും സന്തോഷവും ഒരുക്കത്തോടെ ഹൃദയത്തിലും ഭവനങ്ങളിലും സ്വീകരിക്കുവാന്‍,അതില്‍ വളരുവാന്‍ പിറവിതിരുനാള്‍ കര്‍മ്മങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും ചാപ്ലെയിന്‍ സാജു പിണക്കാട്ട് എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.
Comments