Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആദിവാസി നില്‍പുസമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കേരള അസ്സൊസിയേഷന്‍ കുവൈറ്റ് നോട്ടം 2014 കണിയാപുരം രാമചന്ദ്രന്‍ ഷോര്‍ട്ട് ഫിലിം അരങ്ങേറി.

Picture

കേരള അസ്സൊസിയേഷന്‍ കുവൈറ്റ് 'നോട്ടം 2014' കണിയാപുരം രാമചന്ദ്രന്‍ ഷൊര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മികച ചിത്രതിനുള്ള ഗ്രാന്റ് ജൂറി അവാര്‍ഡ് പ്രമൊദ് സി മൊഹന്‍ സംവിധാനം ചെയ്ത മിഴിയൊരം എന്ന ഹ്രസ്വചിത്രം നേടി.

കുവൈറ്റ് അബ്ബാസിയ യുണേറ്റ്ഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന രണ്ടാമതു കണിയാപുരം രാമചന്ദ്രന്‍ ഷൊര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കുവൈറ്റ് ഇലെ പ്രവാസി സമൂഹത്തിനു വെറിട്ടൊരു അനുഭവം ആയി മാറി. കേരള സഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ ചെയ്ര്‍മാന്‍ വിജയന്‍ കാരയില്‍ ഉത്ഘാടനം ചെയ്തമേളയില്‍  നാട്ടിലും , പ്രവാസ ഭൂവിലും ചിത്രീകരിച മുപ്പത്തഞ്ചൊളം ഹ്രസ്വചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട  17 ഹ്രസ്വചിത്രങ്ങളാണു പങ്കെടുത്തതു. കുവൈറ്റ് ഇല്‍ നിന്നും 11 ഹ്രസ്വചിത്രങ്ങള്‍ എന്റ്രി നേടി. കുവൈറ്റ് ഇല്‍ ചിത്രീകരിച്ച വിജു ആന്റണി യുടെ  3ര്‍ഡ് ഐ മികച പ്രവാസ ചിത്രം ആയും  നിഷാദ് കാട്ടൂരിന്റെ ദ മൊം എന്ന ചിത്രം അഞ്ഞൂരിലധികം പ്രേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട  മികച പ്രേക്ഷക പ്രിയ ചിത്രം അവാര്‍ഡും നേടി.

സപ്‌നേഷ് വരാച്ചല്‍ ന്റെ  റോഡ് ടു ഫോറെസ്റ്റ് , പ്രോഫസര്‍ ജോണ്‍ മാത്വുസ് സംവിധാനം ചെയ്ത ദ ഡെസര്‍ട്ട് ബേര്‍ഡ് , നിഷാദ് കാട്ടൂരിന്റെ ദ മോം  എന്നീ ചിത്രങ്ങള്‍ ജൂറി യുടെ പ്രത്യെക പരാമര്‍ശ്ശവും നേടി. കേരള അസ്സൊസിയേഷന്‍ പ്രസിഡന്റ് മനോജ്കുമാര്‍ ഉദയപുരം അധ്യക്ഷത വഹിച സമ്മേളനത്തില്‍  ,ശ്രീംലാല്‍  മുരളി സ്വാഗതവും ,അനില്‍ കെ  ജി, ജസ്റ്റിസ്  വി ആര്‍ കൃഷ്ണയ്യരുടെ നിരയ്യാണത്തില്‍   അനുശൊചന പ്രമേയവും, രാജീവ് ജോണ്‍ കണിയാപുരം രാമചന്ദ്രന്‍ അനുസ്മരണ പ്രമേയവും, ഫെസ്റ്റിവല്‍ കണ്‍വീനെര്‍ ഷാജി രഘുവരന്‍ നില്‍പു സമര്‍ത്തൊടു  ഉള്ള ഐക്യദാര്‍ദ്ദ്യ പ്രമേയവും അവതരിപ്പിചു.

ഫെസ്റ്റിവല്‍ ഡയരക്റ്ററി ഇക്ബാല്‍ കുട്ടമങ്ങലം  മാഗസിന്‍ കണ്‍വീനര്‍ വിനോദ് വലൂപറമ്ബലിനു നല്‍കി പ്രകാശനം ചെയ്തു. സാബു എം പീറ്റര്‍ , പ്രവീണ്‍ നന്ദിലത്ത് ,സുനില്‍ തുറവൂര്‍,ഷാഹിന്‍ ചിറയിന്‍ കീഴു, രണ്‍ ദീപ് രഘു മണിക്കുട്ടന്‍ എടക്കാട്ടു, ഷൈലേഷ്, മൊഹന്‍ ജോണ്‍,സുരെന്ദ്രന്‍ തുഷാരം, ഹരി, ജിഷ, ബീന  സാബു, ഉഷ രാമന്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code