ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ പാരീഷ് ഹാളിന്റെ ഉദ്ഘാടന കര്‍മ്മം സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരി നിര്‍വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ ഭക്തസംഘടനകളായ ലീജിയന് ഓഫ് മേരി, കെ.സി.വൈ.എല്‍, വര്‍ക്കിംഗ് മെന്‍ ആന്‍ഡ് വുമണ്‍, സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ എന്നിവരുടെ വിവിധയിനം കലാപരിപാടികളുണ്ടായിരുന്നു. ലീജിയന് ഓഫ് മേരി പ്രവര്‍ത്തകരുടെ സ്കിറ്റ് ശ്രദ്ധേയമായി.
ഞായറാഴ്ച നടന്ന ദിവ്യബലിയില്‍ മുഖ്യകാര്മികന് മാര്‍ ജോസഫ് പണ്ടാരശേരിയായിരുന്നു. തുടര്‍ന്ന് ഇടവകയിലെ യുവജനങ്ങളുമായും, സണ്‍ഡേ സ്കൂള്‍ കുട്ടികളുമായി പിതാവ് സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പിതാവ് മറുപടി പറഞ്ഞു.
വികാരി ഫാ. ജോസ് തറയ്ക്കല്‍, ജോസ് കോരക്കുടി, ഷിനോ മറ്റം, ജോസഫ് വട്ടക്കളം, തങ്കച്ചന് നെടുംതൊട്ടി, ജയിംസ് നികര്‍ത്തില്‍, അലക്സ് പുല്ലാനപ്പള്ളി, അനി നെടുതുരുത്തി, ലിസി വട്ടക്കളം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments