Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുംബ പ്രേക്ഷകരെ തൊട്ടുണര്‍ത്താന്‍ വര്‍ഷം വിയന്നയില്‍ പ്രദര്‍ശനത്തിന്

Picture


വിയന്ന: സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന വികാര സാന്ദ്ര മുഹൂര്‍ത്തങ്ങളുമായി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'വര്‍ഷം' ഈ മാസം അവസാനം വിയന്നയില്‍ പ്രദര്‍ശിപ്പിക്കും. മമ്മൂട്ടിയും ആശാശരത്തുമാണ് വര്‍ഷത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇര്‍ഷാദ്, ടി.ജി. രവി, സുധീര്‍ കരമന, ഹരീഷ് പേരടി, ഗോവിന്ദ് പത്മസൂര്യ, വിനോദ് കോവൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, ഷബിന്‍, പ്രജുന്‍, സംജാത് ബ്രൈറ്റ്, മംമ്ത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, അഞ്ജന, ജയശ്രീ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കുടുംബകാര്യങ്ങള്‍ നോക്കി ചെറിയ ബിസിനസുമായി ജീവിക്കുന്ന വേണു എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നേരിടുന്ന അനുഭവങ്ങളാണ് നാലഞ്ചുഘട്ടങ്ങളിലൂടെ 'വര്‍ഷ'ത്തിലൂടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. പ്ലേഹൗസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, സന്തോഷ് വര്‍മ, ജയഗീത എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ഇംഗ്ലീഷ് ഉപശീര്‍ഷകത്തോടെയാണ് ചിത്രം വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

വിയന്നയിലെ ഗാസോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്‌ളെക്‌സില്‍ നവംബര്‍ 29നും (ശനി) 30നും (ഞായര്‍) വര്‍ഷം പ്രദര്‍ശനത്തിനെത്തും. 29ന് ഉച്ചകഴിഞ്ഞ് രണ്ടിനും, 6.30 നും 30ന് രണ്ടിനും 7.30നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ 0699 1132 0561

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code