Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്റര്‍നെറ്റില്‍ ഉപയോഗ ത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ലോകവ്യാപകമായ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണ ത്തില്‍ ഈ വര്‍ഷം ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ചൈനയാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണ ത്തില്‍ ലോക ത്തില്‍ ഒന്നാം സ്ഥാന ത്ത്. ഈവര്‍ഷം 2014 അവസാനം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 28.38 കോടി ആയി വര്‍ധിക്കും. രണ്ടാം സ്ഥാന േത്തക്ക് പി ന്തള്ളപ്പെടുന്ന അമേരിക്കയ്ക്ക് 26.49 കോടി ഉപഭോക്താക്കളായിരിക്കുമെന്ന് കണക്കാക്കുന്നു. ചൈനയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍
70 കോടി ആയിരിക്കും. വില കുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ ഇ ന്ത്യയില്‍ വ്യാപകമായതോടെയാണ് ഇന്ത്യ അമേരിക്കയെ ഇന്റര്‍നെറ്റ് ഉപയോഗ ത്തില്‍ പുറകിലാക്കുന്നത്.

ഇന്ത്യയില്‍ 2015 വര്‍ഷം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണ ത്തില്‍ 35 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചനം. അങ്ങിനെ ലോക സാമ്പത്തിക മേഖലയിലും, ഇന്റര്‍നെറ്റ് ഉപയോഗ ത്തിലും ഇന്ത്യ കുതിച്ച് കയറുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code