Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫുജൈറ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവത്തിന് പരിസമാപ്തി

Picture


ഫുജൈറ: ഗ്രീഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കൊയ്ത്തുത്സവത്തിന് നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി.
ഇടവക വികാരി ഫാ. ലിജോ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫുജൈറ പോലീസ് ഡെപ്യൂട്ടി ജനറല്‍ കമ്മാന്‍ഡര്‍ കേണല്‍ മുഹമ്മദ് റാഷിദ് ബിന്‍ നയിയ അല്‍ തനൈജി ഉദ്ഘാടനം ചെയ്തു. ഫുജൈറ പോലീസ് ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട് ഡയറക്ടര്‍ ലെഫ്റ്റന്റ് കേണല്‍ അലി റാഷിദ് ബിന്‍ അല്‍ തനൈജി, ഫാ. കോശി തോമസ്, ഫാ. സ്‌കറിയ മാത്യു, ഫാ. ഷിബു ജോണ്‍, ജനറല്‍ കണ്‍വീനര്‍ സജി ചെറിയാന്‍, ഡോ. കെ.സി. ചെറിയാന്‍, സുജിത് വര്‍ഗീസ്, ചെറിയാന്‍ ഏബ്രഹാം, റെജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒട്ടേറെ കലാപരിപാടികളും, ഗ്രഹാതുരത്വ സ്മരണകളുണര്‍ത്തിയ രുചിക്കൂട്ടുകളുടെ കലവറയും, അടുക്കളയും, തട്ടുകടയും, മറ്റ് ലഘു ഭക്ഷണ ശാലകളും, കുട്ടികള്‍ക്കായുള്ള ഗയിമുകളും ലേലവും കൊയ്ത്തുത്സവത്തിന് മികവേകി.

ഫാ. ലിജോ ജോസഫ് പ്രസിഡന്റും, സജി ചെറിയാന്‍ ജനറല്‍ കണ്‍വീറുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code