സൂറിച്ച്: മലങ്കരയുടെ പരിശുദ്ധന് ചാത്തുരുത്തില്‍ മോര് ഗ്രിഗോറിയസ് തിരുമേനിയുടെ (പരുമല കൊച്ചുതിരുമേനി) 112-ാമത് ഓര്‍മപെരുന്നാളും നാലാമത് കുടുംബസംഗമവും സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ വിപുലമായി ആഘോഷിക്കും.
നവംബര്‍ 23ന് (ഞായര്‍) അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ റിജിയന്റെ അധിപനും ഇടവകയുടെ മുന്‍വികാരിയുമായ ഡോ. മോര് അന്തിമോസ് മാത്യൂസ് മെത്രാപോലിത്ത പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കും.
രാവിലെ 9.25ന് തിരുമേനിയെ ഇടവക സമൂഹം സ്വീകരിക്കും. 9.30 ന് പ്രഭാത നമസ്കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ സന്ദേശവും നേര്‍ച്ചയും നടക്കും.
ഉച്ചയ്ക്ക് 12 ന് ഇടവകയുടെ നാലാമത് കുടുംബ സംഗമം ഫാമിലി ക്വിസ് മത്സരത്തോട് കൂടി ആരംഭിക്കും. പൊതുസമ്മേളനം തിരുമേനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്തസംഘടനകളുടെ വിവിധ കലാപരിപാടികള്‍, തിരുമേനി നയിക്കുന്ന ബൈബിള്‍ ക്ലാസ്, സമ്മാനദാനം, ബെസ്റ്റ് ഫാമിലിയെ കണെ്ടത്തുന്ന തിരഞ്ഞെടുപ്പ് എന്നിവ നടക്കും. സ്നേഹ വിരുന്നോടുകൂടി സമ്മേളനം അവസാനിക്കും.
ഓര്മപ്പെരുന്നാളിലേയ്ക്കും ഇടവക സംഗമത്തിലേയ്ക്കും എല്ലാ വിശ്വാസികളെയും വികാരി ഫാ. കുറിയാക്കോസ് കൊള്ളന്നൂര്‍ സ്വാഗതം ചെയ്തു.
വിശദ വിവരങ്ങള്‍ക്ക്: അവിരാച്ചന് കാഞ്ഞിരക്കാട്ട്: 004369917146238, ഷാജി മുടകരയില്‍: 0041765966016
വിലാസം:
Christkotholische Kirche, Scholssrainstrasse – 9, 5013 Nidergrosgen.റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments