ഫ്രാങ്ക്ഫര്‍ട്ട്: ബഹ്റിന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയര്‍വെയ്സ് ഡിസംബര്‍ 15 മുതല്‍ ബഹ്റിന് നിന്നും ഹൈദരാബാദ് ഫ്ളൈറ്റ് തുടങ്ങുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വാ, വെള്ളി, ശനി ദിവസങ്ങളില്‍ ജി.എഫ് 274 ഫ്ളൈറ്റ് വെളുപ്പിന് 2.55 ന് ബഹ്റിന് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് രാവിലെ 9.25 ന് ഹൈദരാബാദില്‍ എത്തുന്നു. തിരിച്ച് ജി.എഫ് 275 ഫ്ളൈറ്റ് രാവിലെ 10.25 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.35 ന് ബഹ്റിനില്‍ തിരിച്ചെത്തുന്നു.
ഈ ഹൈദരാബാദ് ഫ്ളൈറ്റിന് യൂറോപ്പിലെ ലണ്ടണ്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും കണക്ഷന് ലഭിക്കും. അവധിക്കാലങ്ങളില്‍ യൂറോപ്പില്‍ താമസിക്കുന്ന പ്രവാസി ഹൈദരാബാദ് യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടും. ഈ പുതിയ ഗള്‍ഫ് എയര്‍വെയ്സ് ഹൈദരാബാദ് ഫ്ളൈറ്റിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ബുക്കു ചെയ്യാവുന്നതാണ്.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍
Comments