Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അനുഭവം (കവിത)   - ഡോ. ജോര്‍ജ്‌ ജോസഫ്‌ വെട്ടംവേലി

Picture

വിപുലം ഈ ലോകത്തിന്‍ മൃദുലകരങ്ങളാല്‍
മധു ഊട്ടി എന്നെ വളര്‍ത്തി എന്നമ്മയും
കാര്യക്ഷമതയില്‍ കാലുറപ്പിക്കുവാന്‍
കൈപിടിച്ചെന്നെ നടത്തി എന്നച്ഛനും
ജീവിതയാത്രതന്‍ രാത്രികാലങ്ങളില്‍
ദീപംകൊളുത്തിയോള്‍ എന്‍ സഹധര്‍മ്മിണി
രണ്ടു കുതിരകള്‍ പൂട്ടിയ തേരിലായ്‌
കുണ്ടും കുഴികളും കാടും മലകളും
താണ്ടി നാം ഈ ജീവിതവീഥിയില്‍ എത്തിയോര്‍

ഈ ലോകം എത്രയോ സുന്ദരസൗരഭം
നക്ഷത്രചൂടിത നാടകമണ്‌ഡപം
ജീവിതം എത്രയോ സന്തോഷപൂരിതം
യാത്രകളെത്രയോ സംഭവസൗലഭം
വൈവിധ്യം ഏറുമീ ജീവിതവീഥിയില്‍
വൈരുദ്ധ്യം ഇല്ലെങ്കില്‍ നേട്ടമുണ്ടോ
രാവിന്‍ വെളിച്ചവും കയ്‌പിന്‍ മധുരവും
സൗന്ദര്യം ഒളിയുന്ന വൈരൂപ്യവും
നഷ്‌ടത്തില്‍ ഉദിക്കുന്ന ലാഭങ്ങളും
ലാഭത്തില്‍ അധിഷ്‌ഠിത നഷ്‌ടങ്ങളും

കാറ്റില്‍ അണയുന്ന കാനന സൗരഭം
പലയിനം പൂവില്‍ നിന്നു എന്നപോലെ
മാരിവില്ലിന്‍ മനോഹാര്യദര്‍ശനം
പലതരം വര്‍ണ്ണങ്ങള്‍ എന്നപോലെ
ആയിരം ആയിരം അനുഭവകണ്ണികള്‍
കൂടി ഇണങ്ങുമീ ജീവിതശൃംഖല
ജീവിതം എത്രമേല്‍ വൈവിധ്യപൂരിതം
യാത്ര അത്രമേല്‍ സങ്കീര്‍ണ്ണസുന്ദരം!

ജീവിതയാത്രയില്‍ ഇടവഴി തേടി ഞാന്‍
പലവഴി പോയി നടന്നു വശായിതേന്‍
അവസാനമായിതാ പൊതുവഴി എത്തി
അതില്‍ നടുവര നോക്കി നടന്നുപോയി
പൊതുവഴിയാണേറ്റം നേര്‍വഴി എന്നത്‌
അനുഭവംകൊണ്ടു മനസ്സിലാക്കി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code