Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമയുടെ 2014- 16 ഭരണസമിതി അധികാരമേറ്റു   - വിനോദ്‌ കൊണ്ടൂര്‍

Picture

മയാമി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസിന്റെ 201416 ഭരണ സമിതി, ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി അധികാരമേറ്റു. അമേരിക്കയിലെ വിവിധങ്ങളായ സംസ്ഥാനങ്ങളില്‍ നിന്നും ഫോമാ ഡെലിഗേറ്റുകള്‍ മയാമിയിലെ ബെസ്റ്റ്‌ വെസ്‌റ്റേണ്‌ ഇന്നില്‍ ഒരു ദിവസം മുന്നേ തന്നെ മിക്കവാറും പേര്‍ എത്തിചേര്‍ന്നിരുന്നു. രാവിലെ 11:00 മണിയോടെ 201214 കമ്മിറ്റിയുടെ മീറ്റിംഗ്‌ നടന്നു. തുടര്‍ന്ന്‌ ഉച്ച ഭക്ഷണത്തിനു ശേഷം പൊതുയോഗം ആരംഭിച്ചു.

യോഗത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദത്തിനു ശേഷം ജുഡീഷ്യല്‍ കൌണ്‌സില്‍ ചെയര്‍മാന്‍ തോമസ്‌ ജോസ്‌ നിയുക്ത പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലിനു പ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു, അദ്ദേഹം ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്‌തു. തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഷാജി എഡ്വേര്‍ഡും ട്രഷറര്‍ സ്ഥാനത്തേക്ക്‌ ജോയ്‌ ആന്തണിയും പ്രതിജ്ഞ എടുത്തു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വിന്‍സണ്‌ പാലത്തിങ്കലും ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ കളത്തില്‍ വര്‍ഗീസും ജോയിന്റ്‌ ട്രഷറര്‍ സ്ഥാനത്തേക്ക്‌ ജൊഫ്രിന്‍ ജോസും നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ജോണ്‍ റ്റൈട്ടസും (ബാബു) പ്രതിജ്ഞ എടുത്തു.

അതിനു ശേഷം റീജണല്‍ വൈസ്‌ പ്രസിഡന്റ്‌മാരും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും ദൈവ നാമത്തില്‍ സത്യ പ്രത്‌ജ്ഞ ചെയ്‌തു.

നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ ഔസ്സോ, സെക്രട്ടറിയായി ഈശോ സം ഉമ്മന്‍, ജോയിന്റ്‌ സെക്രട്ടറിയായി സിബി പാതിക്കലും അധികാരമേറ്റു.

റീജണല്‍ വൈസ്‌ പ്രസിഡന്റ്‌മാരായി കുര്യന്‍ ടി ഉമ്മന്‍(ബിജു), ഡോ: ജേക്കബ്‌ തോമസ്‌, ജിബി തോമസ്‌,ഷാജു ശിവബാലന്‍, അനു സുകുമാര്‍, ടോജോ തോമസ്‌, സണ്ണി വള്ളിക്കളം, ജോസ്‌ പി. ലൂക്കോസ്‌, ബേബി ഫിലിപ്പ്‌ മണക്കുന്നേല്‍ എന്നിവര്‍ അധികാരമേറ്റു.

നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി തോമസ്‌ മാത്യു (അനിയന്‍ യോങ്കെഴ്‌സ്‌), തോമസ്‌ ജോര്‍ജ്‌(റജി),ഷാജി എം മാത്യു, ജോസ്‌ വര്‍ഗീസ്‌, ബിനു ജോസഫ്‌, സണ്ണി എബ്രഹാം, ബാബു തോമസ്‌ തെക്കെകര, മോഹന്‍ മാവുങ്കല്‍, ബിജു തോമസ്‌, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്‌, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, രാജന്‍ യോഹന്നാന്‍, ഫിലിപ്പ്‌ ചാമത്തില്‍(രാജു), എബി ആനന്ദ്‌ എന്നിവര്‍ സ്ഥാനമേറ്റു.

വുമണ്‍ റെപ്രസെന്‍റ്റേറ്റിവ്‌ ആയി ആനി ചെറിയാനും യൂത്ത്‌റെപ്രസെന്‍റ്റേറ്റിവായി റോബിന്‍ മടത്തില്‍, തോമസ്‌ തെക്കേക്കര, ടിറ്റോ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തുടര്‍ന്ന്‌ പുതിയ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവില്‍ നിന്നും അധികാരം കൈമാറുന്ന ഫയലില്‍ ഒപ്പിട്ടു അതിനുശേഷം അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്‌തു. യുവജനങ്ങളുടെ ഉന്നമനത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമാണു താനും സഹപ്രവര്‍ത്തകരും മുന്‍തൂക്കം നല്‌കുന്നതെന്നു അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസില്‍ നിന്നും, ട്രഷറര്‍ ജോയി ആന്തണി വര്‍ഗീസ്‌ ഫിലിപ്പില്‍ നിന്നും അധികാരം കൈമാറി. തികച്ചും ഊര്‍ജസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കമ്മിറ്റിയാണ്‌ ഇത്തവണയെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.

അതിനു ശേഷം ആദ്യ കമ്മിറ്റി മീറ്റിംഗ്‌ കൂടി ചില സുപ്രധാന തീരുമാനങ്ങളും സബ്‌ കമ്മിറ്റികളും രൂപീകരിച്ചു മയാമി മീറ്റിംഗിന്‌ തിരശ്ശീല വീണു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code