Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ടോം തോമസ്‌ എം.എസ്‌.എഫ്‌.എസിനു ഡോക്‌ടറേറ്റ്‌ ലഭിച്ചു

Picture

ഷിക്കാഗോ: ഫാ. ടോം തോമസ്‌ എം.എസ്‌.എഫ്‌.എസിനു പ്രശംസനീയമായ വിധത്തില്‍ അമേരിക്കയിലെ ആര്‍ഗസി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മന:ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ ലഭിച്ചു. മയക്കുമരുന്നുകളുടേയും മദ്യാസക്തിയുടേയും അടിമകളായവരുടെ ചികിത്സയും പുനരധിവാസവുമായിരുന്നു അച്ചന്റെ ഗവേഷണ വിഷയം.

മിഷനറീസ്‌ ഓഫ്‌ സെന്റ്‌ ഫ്രാന്‍സീസ്‌ ഡി സെയിന്റ്‌സ്‌ എന്ന സന്യാസ സമൂഹത്തിലെ അംഗമായ ടോം അച്ചന്‍ താമരശേരി രൂപതയിലെ മരിയഗിരി (വാളുക്ക്‌) ഇടവകയില്‍ പന്നലക്കുന്നേല്‍ തോമസിന്റേയും, ത്രേസ്യാമ്മയുടേയും മകനാണ്‌. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ 1998 ജനുവരി പത്തിന്‌ വൈദീകനായി അഭിഷിക്തനായി.

തൃശൂര്‍ രൂപതയിലെ അരിമ്പൂര്‍ സെന്റ്‌ ആന്റണീസ്‌ ഇടവകയില്‍ അസിസ്റ്റന്റ്‌ വികാരിയായും ഏറ്റുമാനൂര്‍ എസ്‌.എഫ്‌.എസ്‌ സെമിനാരിയില്‍ വെക്കേഷന്‍ ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചു. മോണ്ട്‌ ഫോര്‍ട്ട്‌ കോളജില്‍ (ബാംഗ്ലൂര്‍) നിന്നും കൗണ്‍സിലിംഗില്‍ മാസ്റ്റേഴ്‌സ്‌ പൂര്‍ത്തിയാക്കിയശേഷം ബാംഗ്ലൂര്‍ സെന്റ്‌ ഫ്രാന്‍സീസ്‌ ഡി സെയിന്റ്‌സ്‌ കോളജില്‍ വൈസ്‌ പ്രിന്‍സിപ്പലായും, അധ്യാപകനായും സേവനം അനുഷ്‌ഠിച്ചു.

കഴിഞ്ഞ ഒരു ശതാബ്‌ദക്കാലത്തോളം ഷിക്കാഗോയിലെ അലക്‌സിയല്‍ ബ്രദേഴ്‌സ്‌ ബിഹേവിയറല്‍ ഹെല്‍ത്ത്‌ ഹോസ്‌പിറ്റലില്‍ ചാപ്ലെയിനായി സേവനം ചെയ്‌തുകൊണ്ടാണ്‌ അച്ചന്‍ തന്റെ ഡോക്‌ടറല്‍ പഠനം പൂര്‍ത്തിയാക്കിയത്‌.

അമേരിക്കന്‍ മലയാളികളുടെ, പ്രത്യേകിച്ച്‌ ഷിക്കാഗോ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രിയങ്കരനായ ഫാ. ടോം കൗണ്‍സിലിംഗിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. കൊച്ചിന്‍ കലാഭവനില്‍ നിന്നും സംഗീതത്തില്‍ പരിശീലനം നേടിയ ടോം അച്ചന്‍ കരാട്ടെയില്‍ ബ്ലാക്‌ ബെല്‍റ്റും, യോഗയില്‍ സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്‌. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തിലുള്ള കരാട്ടേ കളരിയുടെ പരിശീലകന്‍ കൂടിയാണ്‌.

അമേരിക്കന്‍ മലയാളി സമൂഹങ്ങളില്‍ മാത്രമല്ല, ഇംഗ്ലീഷ്‌ സമൂഹങ്ങളിലും മനോഹരങ്ങളും പ്രചോദനാത്മകവുമായ ധ്യാനങ്ങളും ക്ലാസുകളും നല്‍കുന്ന അച്ചന്‍, വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥായാത്രകളുടെ ആദ്ധ്യാത്മിക പിതാവുമാണ്‌. ആകര്‍ഷനീയമായ വ്യക്തിത്വത്തിന്റേയും ആത്മാര്‍ത്ഥമായ സുഹൃദ്‌ ബന്ധങ്ങളുടേയും ഉടമയായ ടോം അച്ചന്‌ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

Picture2

Picture3



Comments


CONGRATULATIONS !
by Babychen Karikunnel , New York on 2014-11-03 05:14:20 am
Dear Tomichen ! Hearty Congratulations and prayerful wishes on your incredible and victorious achievement in obtaining a DOCTORATE in Psychology.....! I am really proud of you. Affectionately, Babychen Karikunnel


Bishop
by Joy, Elmhurst on 2014-10-31 14:41:25 pm
Congratulations Tom acha Mar Joy Alappatt


..
by Jose George, Chicago on 2014-10-31 05:45:22 am
Dear Tom Achan, We feel verymuch happy,proud and indeed thankful (along with you) to Lord our God,upon Achan in becoming a Doctor in Clinical Psychology. Congrats, Thanks, Prayers and Best Wishes. May God Bless You and Keep You in His Tender Loving Care. Salichan,Elsamma,Jith,Yamile,Sherin & Sebin


Fr.Vicar
by fr.jose Naduvilekoot, kerala on 2014-10-30 23:19:20 pm
Hearty congratulations,You are a precious gift to our country,and our church,come back and serve to our church in Kerala.


HEARTY CONGRATS!
by Fr Joseph Puliyilakat msfs, Arusha, Tanzania on 2014-10-29 23:30:54 pm
Hearty Congratulations dear Tom. I am proud of you and happy to have you with us as a resource person as well. A bit surprised to hear that you spent a hundred years (sathaabdham) there! That aside, wish you all the best. God bless you dear Tom and all the others who helped him and supported him.


Rev.
by Fr K P Joseph MSFS, Namibia on 2014-10-29 21:32:31 pm
Congratulations Fr. Tom. May the Lord guide and lead you in your ministry further. Fr. KP


Congratulations!
by Fr. Davis, TN, USA on 2014-10-29 21:14:02 pm
Congratulations Tom! Proud of you as a MSFS brother! May the Lord guide your way.....


Mr.
by Thomas Moolayil, Chicago on 2014-10-29 12:34:39 pm
Congratulations Tom achan. We are blessed to have you with us and we are proud of your accomplishments. May the good Lord bless you to continue your ministry with the knowledge acquired from your academic studies and discipline gained from the Karate and Yoga, God bless


Priest
by Kuriakose Vadana, Los Angeles on 2014-10-29 11:31:22 am
Congratulations Fr. Tom. The future is all yours now. The true meaning of Christian life is to plant trees, under whose shade you do not expect to sit. Commit to the Creator whatever you do and your plans will succeed. Soli Deo Gloria.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code