ഷാര്‍ജ: 1978ല്‍ സ്ഥാപിതമായി 36 വര്‍ഷം പിന്നിടുന്ന മരുഭൂമിയിലെ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 24ന് വൈകിട്ട് 3.30 മുതല്‍ രാത്രി 11 വരെ വിവിധ പരിപാടികളോടുകൂടി പള്ളി അങ്കണത്തില്‍ നടത്തപ്പെടുന്നു.
പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് കെ. ബാലകൃഷ്ണന്, ഉമ്മല്‍ഖ്വയിന്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിക്സണ് ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് പ്രശസ്ത ഗായകന് ശരത്ത് സി.പി.ഡി. നയിക്കുന്ന ഗാനമേള, മേളം ദുബായുടെ ചെണ്ടമേളം, എല്ലാവിധ കേരളീയ ഭക്ഷണവിഭവങ്ങളും, ഉത്തരേന്ത്യന്‍ വിഭവങ്ങളും ലഭ്യമാകുന്ന വിവിധ സ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹവികാരി ഫാ. അജി കെ. ചാക്കോ, ട്രസ്റി ജോര്‍ജ്ജ്കുട്ടി ജോണ്‍, സെക്രട്ടറി ജോസ് വി.ജോണ്‍, ജനറല്‍ കണ്‍വീനര്‍ എബി എം. ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത്: അലക്സ് വര്‍ഗീസ്
Comments