Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ്‌ 2015: റവ.ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍ ഡയറക്‌ടര്‍, എല്‍സണ്‍ സാമുവേല്‍ സെക്രട്ടറി, ലിജീത്ത്‌ മാത്യു ട്രസ്റ്റി

Picture

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 ഡയറക്‌ടര്‍ ആയി റവ.ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍, സെക്രട്ടറിയായി എല്‍സണ്‍ സാമുവേല്‍, ട്രസ്റ്റിയായി ലിജീത്ത്‌ മാത്യു എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ നിയമിച്ചു.

ഡാളസില്‍ വെച്ച്‌ നടത്തുന്ന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 ജൂലൈ 8 മുതല്‍ 11 വരെയാണ്‌. ഭദ്രാസന തലത്തില്‍ എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴാണ്‌ കോണ്‍ഫറന്‍സ്‌ നടത്തുന്നത്‌. കഴിഞ്ഞ കോണ്‍ഫറന്‍സ്‌ 2012-ല്‍ ഫ്‌ളോറിഡയില്‍ വെച്ച്‌ നടത്തപ്പെട്ടു.

ഡയറക്‌ടറായ ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനാണ്‌. വാള്‍ഡിമീര്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ ബിരുദം നേടി. ഇപ്പോള്‍ ഡാളസ്‌ യൂത്ത്‌ ചാപ്ലെയിനായി പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായ എല്‍സണ്‍ സാമുവേല്‍ ഡാളസ്‌ വലിയപള്ളിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ മെമ്പറായി സേവനം അനുഷ്‌ഠിക്കുന്നു.

ട്രസ്റ്റിയായ ലിജീത്ത്‌ മാത്യു യുവജന പ്രസ്ഥാനത്തിലും സെന്റ്‌ മേരീസ്‌ വലിയ പള്ളിയുടെ സെക്രട്ടറി, ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്‌.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code