ദുബായ്: ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന അഭിവന്ദ്യ ജോബ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ അനുസ്മരണാര്‍ത്ഥം ഒ.സി.വൈ.എം. ദുബായ് സംഘടിപ്പിച്ച മലയാളം, സുറിയാനി ആരാധനാ സംഗീത മത്സരം ഭക്തിസാന്ദ്രമായി.
ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളിലെ യുവജനപ്രസ്ഥാനം യൂണിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒ.സി.വൈ.എം. ദുബായ് യൂണിറ്റ് ഒന്നാം സ്ഥാനവും, അബുദാബി, അല്‍ഐന്‍ യൂണിറ്റുകള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫാ. കെ.വി. പോള്‍ ജോബ് മാര്‍ പീലക്സിനോസ് അനുസ്മരണ പ്രഭാഷണം നടത്തി.
സുറിയാനി സംഗീതത്തില്‍ ആഴമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ജോബ് മാര്‍ പീലക്സിാസ് തിരുമേനിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റി സുനില്‍ സി.ബേബി, സെക്രട്ടറി തോമസ് കെ. മോനിച്ചന്, യുവജനപ്രസ്ഥാനം ജി.സി.സി. സെക്രട്ടറി ജിബു കുര്യന്, യൂണിറ്റ് സെക്രട്ടറി ആന്റോ ഏബ്രഹാം, കണ്‍വീനര്‍ ബാബുകുട്ടി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത അയച്ചത്: ആന്റോ ഏബ്രഹാം
Comments