ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പരമ്പരാഗത മാതൃകാ കുടുംബ ജീവിതം തകര്ന്നടിയുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വിശദമാക്കുന്നു. പരമ്പരാഗത ജര്‍മന്‍ കുടുംബ ജീവിത ബന്ധം വിവാഹിതരായ ഭാര്യയും, ഭര് ത്താവും, കുട്ടികളും അടങ്ങുന്നതായിരുന്നു. എന്നാല്‍ ഇന്ന് ഈ കുടുംബ ജീവിതം ഒരു പഴങ്കഥയായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 2013 ല്‍ മാതാപിതാക്കളായ ദമ്പതികളില്‍ 20 ശതമാനം ഭാര്യയും, ഭര്‍ത്താവും ഒന്നിച്ച് ജീവിക്കുന്ന കുടുബ ത്തില്‍ വളര്‍ന്ന് വന്നവരല്ല. അവര്‍ മാതാവോ, പിതാവോ തനിയെ വളര് ത്തിയ
സ്ത്രീയും, പുരുഷനുമാണ്. ഇവര്‍ക്ക് പരമ്പരാഗത മാതൃകാ കുടുംബ ജീവിത ത്തിന്റെ മഹത്വവും, മാഹാത്മ്യവും, ഗ ുണഗണങ്ങളും അറിമ് വളരാന്‍ കഴിഞ്ഞിട്ടില്ല.
അതുപോലെ
വിവാഹ ബന്ധ ത്തില്‍ ഏര്‍പ്പെടാതെ ഒരുമിച്ച് ജീവിക്കുന്ന 10 ശതമാനം സ്ത്രീകള്‍ക്കും, പുരഷന്മാര്ക്കും കുട്ടികള്‍ ജനിക്കുന്നു. ഇങ്ങനെയുള്ളവര്‍ കുടുംബ ജീവിത ബന്ധത്തെക്കുറിച്ച് അജ്ഞരും, യാതൊരു മൂല്യങ്ങള്‍ക്കും വില കല്പിക്കാ ത്തവരുമാണ്.
വിവാഹിതരായ സ്ത്രീ, പുരുഷ ബന്ധം 2013 ല്‍ 70 ശതമാനവും ഏതാണ്ട് 81 മില്യണും ആണ്. അതുപോലെ ഈ ബന്ധ ത്തിലെ കുട്ടികളുടെ എണ്ണം ശരാശരി ഒന്നാണ്.
ജര്‍മനിയില്‍ താമസിക്കുന്ന വിദേശികളും ഈ പ്രവണതയില്‍ ജീവിക്കുന്നതായി സ ്റ്റാറ്റിക്സ് ബ്യുറോ കണ്ടെത്തി. എന്നാല്‍ 1996 ലെ കണക്കുകള്‍ അനുസരി ച്ച് 81 ശതമാനം സ്ത്രീകളും, പുരുഷന്മാരും വിവാഹ ബന്ധമുള്ളവരും ഒന്നിലധികം കുട്ടികള്‍
ഉള്ളവരുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ജര്‍മന്‍ സെ3ട്രല് സ ്റ്റാറ്റിക്സ് ബ്യുറോ കുടുംബ ജീവിത ബന്ധം കൂടുതല്‍ വിശകലനം ചെയ്ത് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ഇതിനെ ജര്‍മനിയിലെ ക്രിസ്ത്യന്‍ മത വിഭാഗം സ്വാഗതം ചെയ്തു.
Comments