ഒക്ടോബര്‍ 19 ഞായറാഴ്ച ലോകമെമ്പാടുമുള്ള പള്ളികളില്‍ മാര്‍ത്തോമ്മ സഭ യുവജനസഖ്യമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലെ ഞായറാഴ്ചത്തെ ശുശ്രൂഷകളില്‍ യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം നല്കി. റവ.ജോര്‍ജ് ജേക്കബ് വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷ അര്‍പ്പിച്ചു.
യുവജനസഖ്യം പ്രതിനിധിയായി നിഷാ ബിന്‍സെന്റ് ജേക്കബ് വചനഘോഷണം നടത്തി. ക്രിസ്തീയ ജീവിതത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെപ്പറ്റി തന്റെ പ്രസംഗത്തില്‍ വിശദമായി പ്രതിപാദിച്ചു. യുവജനങ്ങള്‍ വിശ്വാസ സമൂഹത്തില്‍ മാതൃകയാവേണ്ടത് സഭയുടെയും, തലമുറയുടെയും നിലനില്‍പ്പിന് അനിവാര്യമാണെന്ന് നിഷാ യുവജനങ്ങളെ ഉല്‍ബോധിപ്പിച്ചു.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മികച്ച യുവജനസഖ്യം ശാഖയാണ് ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ നിലവിലുള്ളത്.
Comments