ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ ഭരിക്കാന്‍ വേണ്ട വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളില്‍ നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 124 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്ക്കുന്നു. 43 സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേന 60 സീറ്റുകളിലും എന്‍.സി.പി 40 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 21 സീറ്റുകളില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ 130 സീറ്റുകളിലെത്തിയിരുന്ന ബി.ജെ.പിയുടെ ലീഡ് പിന്നീട് താഴുകയായിരുന്നു.
Comments