Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവം തുണവേണം- ഭക്തിഗാന ആല്‍ബം മാര്‍ ജോയ്‌ ആലപ്പാട്ട്‌ പ്രകാശനം ചെയ്‌തു

Picture

ഷിക്കാഗോ: ഹെല്‍ത്ത്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ യു.എസ്‌.എയുടെ ബാനറില്‍ പൗലോസ്‌ കുയിലാടന്‍ നിര്‍മ്മിച്ച ഭക്തിഗാന ആല്‍ബം സീറോ മലബാര്‍ രൂപതാ സഹായ മെത്രന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മെത്രാഭിഷേക ദിവസം (27/9/2014) പ്രകാശനം ചെയ്‌തു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ വെച്ച്‌ ഓര്‍ലാന്റോ (ഫ്‌ളോറിഡ) സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വികാരി ഫാ. ജോര്‍ജ്‌ ജോണ്‍ കുപ്പയില്‍ `ദൈവം തുണ വേണം' എന്ന ഭക്തിഗാന ആല്‍ബത്തിന്റെ ആദ്യ സി.ഡി മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ നല്‍കിക്കൊണ്ടാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌.

ദൈവം തുണയായിട്ടുള്ളവന്‍- സര്‍വ്വവും നേടുന്നു എന്നുള്ളത്‌ - അഹായ്‌ പ്രവാചകനിലൂടെ വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്ന മാര്‍ ജോയ്‌ ആലപ്പാട്ടിന്റെ ആല്‍ബത്തിലെ ആദ്യ സന്ദേശം മനുഷ്യമനസുകളില്‍ മാറ്റത്തിന്റെ പുനര്‍ചിന്തനത്തിന്‌ തിരിതെളിക്കുന്നു.

അവിശ്വാസത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ നിന്ന്‌ വിശ്വാസത്തിന്റെ സ്വര്‍ഗ്ഗീയാനുഭൂതിയിലേക്ക്‌ ജനലക്ഷങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തിയ ആത്മീയ ഗുരു ഫാ. മാത്യു നായ്‌ക്കംപറമ്പില്‍, അക്ഷരങ്ങളില്‍ ആത്മായാഗ്നി കൊളുത്തിയ ബേബി ജോണ്‍ കലയന്താനി, മരുഭൂമിയിലെ നീരുറവ പോലെ നമ്മില്‍ ആത്മീയ നിറവ്‌ പകരുന്ന പൗലോസ്‌ കുയിനാടന്‍, രക്ഷകന്റെ പഞ്ചക്ഷതങ്ങള്‍കൊണ്ട്‌ നമ്മുടെ ഹൃദയം മുറിക്കുന്ന ഫാ. ബിജു കലേഴത്ത്‌, ദിവ്യകാരുണ്യം തൊട്ടറിഞ്ഞ ആലീസ്‌ മാഞ്ചേരി, ജീവിതം കാഴ്‌ചയായി സമര്‍പ്പിച്ച എം.ജി ജോയ്‌ എന്നിവരുടെ വരികള്‍ക്ക്‌ ക്രൈസ്‌തവ വിശ്വാസികളുടെ നെഞ്ചില്‍ കൊത്തിവെച്ച അനശ്വര ഗാനങ്ങള്‍ നല്‍കിയ ജേക്കബ്‌ കൊരട്ടിയുടെ സംഗീത സംവിധാനത്തില്‍, ഭക്തിയുടെ നിറവില്‍ ഒരുപാട്‌ ശ്രവണ മധുരമായ ഗാനങ്ങള്‍ക്ക്‌ മലയാളികള്‍ക്ക്‌ നല്‍കിയ പ്രശസ്‌തരായ ബിജു നാരായണന്‍, കെസ്റ്റര്‍, വില്‍സരാജ്‌, ഇമ്മാനുവേല്‍ ഹെന്റി, മിഥില മൈക്കിള്‍, സെലിന്‍ ജോസ്‌, ഡോ. നിക്‌സണ്‍ കുരുവിള, വില്‍സണ്‍ പിറവം എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പൗലോസ്‌ കുയിലാടന്‍ (ഫ്‌ളോറിഡ) +1 407 462 0713 kuyiladan@gmail.com, ആലീസ്‌ മാഞ്ചേരി (ഫ്‌ളോറിഡ)+1 407 697 8246 , ജേക്കബ്‌ കുയിലാടന്‍ (യു.കെ) +44 7828547700, ഫാ. ബിജു കലേഴത്ത്‌ (ഇറ്റലി) + 39 327 6325191. healthandarts@gmailcom

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code