മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അംബാസിഡര്‍ എന്ന പദവിയില്‍ അറിയപ്പെടുകയും, സഭയുടെ അങ്കമാലി, മുംബൈ ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് െ്രെകസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ അനുസ്മരണവും എക്യുമെനിക്കല്‍ ക്വിസ് മത്സരവും വിജയകരമായി നടത്തി.
യോഗത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് യോഹന്നാന് വട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന എക്യുമെനിക്കല്‍ ക്വിസ് മത്സരത്തില്‍ ബഹറിനിലെ എക്യുമെനിക്കല്‍ സഭകളിലെ ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
ബഹറിനിലെ പ്രമുഖ ക്വിസ് മാസ്ററായ തോമസ് ജോണ്‍, അദ്ദേഹത്തിന് ഭാര്യ ശലോമി തോമസ് എന്നിവര്‍ നടത്തിയ ക്വിസില്‍ ഒന്നാം സ്ഥാനത്ത് ബഹറിന്‍ മാര്‍ത്തോമ്മാ പാരിഷും, രണ്ടാം സ്ഥാനത്ത് സെന്റ് ഗ്രീഗോറിയോസ് ക്നാനയ ചര്‍ച്ചും, മൂന്നാം സ്ഥാനത്ത് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും വിജയികളായി. ഗ്രൂപ്പ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് 150 ഡോളര്‍ നേടി സെന്റ് ഗ്രീഗോറിയോസ് ക്നാനയ ചര്‍ച്ചും, രണ്ടാം സ്ഥാനത്ത് 100 ഡോളര്‍ നേടി ബഹറിന്‍ മാര്‍ത്തോമ്മാ പാരിഷും, മൂന്നാം സ്ഥാനത്ത് 75 ഡോളര്‍ നേടി സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചും വിജയികളായി.
പങ്കെടുത്ത ഏവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു. പ്രോഗ്രാം കോര്‍ഡിറ്റേര്‍ സജി റ്റി. ശമുവേല്‍ സ്വാഗതവും, സെക്രട്ടറി ബിജു തങ്കച്ചന് നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍ മാവേലിക്കര
Comments