ജിഎംസി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സ്
അജ്മാന്; ജിഎംസി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച മൂന്നാമത് വാര്‍ഷിക കോണ്‍ഫറന്‍സില്‍ യുഎഇ ലെ വിവിധ എമിറേറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് നൂറു പ്രതിനിധികള്‍ പങ്കെടുത്തു.
ഹൃദയരോഗ ചികിത്സാ മേഖലയിലെ നൂതന വിഷയങ്ങളെ ആസ്പദമാക്കി പ്രഫസര്‍ മണ്ട വെങ്കിട്ടരമണ, ഡോ. മുഹമ്മദ് ഫാത്തി, ഡോ. മുഹമ്മദ് ഗനീം, പ്രഫ. മഹീര്‍ കാലില്‍, ഡോ. താമാര്‍ താഹ, ഡോ. അല്ട്രാഫ് റഷാദ്, ഡോ. ഇഫാബ് എം. എഷീബ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments